ബെംഗളൂരു സ്വദേശിനി നീതു ജെയിന്‍ കാവാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22-ന് ഇവര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഭര്‍ത്താവ് ദിനേശ് കാവാദ് (39) സംഭവസ്ഥലത്തുെവച്ച് തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ 13 ദിവസമായി റാഷിദ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു നീതു. മികച്ച ചികിത്സക്കായാണ് ഇന്ത്യയിലേക്ക് കൊണ്ടുപോയത്.
ദുബായില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ദമ്പതികള്‍. ഡെസ്സേര്‍ട്ട് സഫാരിക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
ഇവര്‍ക്ക് പതിനൊന്നു വയസ്സായ മകനും ഒന്‍പതു വയസ്സുള്ള ഒരു മകളുമുണ്ട്. കുട്ടികളെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം നിര്‍ത്തിയാണ് ഇരുവരും ദുബായില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നത്.