പക്ഷിപ്പനി: ഫിലിപ്പീന്‍സില്‍നിന്നുള്ള ഇറച്ചിക്കോഴിക്ക് നിരോധനം


1 min read
Read later
Print
Share

ദുബായ്: ഫിലിപ്പീന്‍സില്‍നിന്നുള്ള ഇറച്ചിക്കോഴി ഇറക്കുമതി യു.എ.ഇ. താത്കാലികമായി നിര്‍ത്തിവെച്ചു. ഫിലിപ്പീന്‍സില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് നടപടി . ഫിലിപ്പീന്‍സിലെ പാംപന്‍ക പ്രവിശ്യയില്‍ പക്ഷിപ്പനി വ്യാപകമാണ് . ജീവനോടെയുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതിക്കും സംസ്‌കരിച്ച കോഴിയിറച്ചിയുടെ ഇറക്കുമതിക്കും ഒരുപോലെ വിലക്ക് ബാധകമാണ്. പാംപന്‍ക പ്രവിശ്യയില്‍നിന്നുള്ള കോഴിമുട്ടകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഫിലിപ്പീന്‍സില്‍നിന്നുള്ള മാംസാധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് നിരോധനമില്ല .

യു.എ.ഇ.കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പാണ് ഫിലിപ്പീന്‍സിലെ ഇറച്ചിക്കോഴി ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മന്ത്രാലയം അറിയിച്ചു .

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram