അബുദാബി: ഏഷ്യയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍രംഗം ശ്രദ്ധേയസാന്നിധ്യമായി മാറിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നും മുന്‍ ദേശീയ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ പറഞ്ഞു. ജോപോള്‍ അഞ്ചേരി, യു. ഷറഫലി തുടങ്ങിയ മുന്‍ താരങ്ങള്‍ക്കൊപ്പം അബുദാബി കെ.എം.സി.സി. നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിജയന്‍.
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വിജയത്തോടെ ഫുട്‌ബോളിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. താഴെതട്ടില്‍ത്തന്നെ പരിശീലനം നല്‍കുന്ന അക്കാദമികള്‍ ഉണ്ടായിട്ടുണ്ട്. കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ വലിയ കമ്പനികള്‍ മുന്നോട്ടുവരികയും ചെയ്യുന്നു. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഫുട്‌ബോളിനെ ഇന്ത്യയിലെ ജനലക്ഷങ്ങള്‍ വര്‍ധിച്ച ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ലോക ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിക്കുന്ന കാലം വിദൂരമല്ലെന്നും വിജയന്‍ പറഞ്ഞു. ഫുട്‌ബോള്‍ അക്കാദമികള്‍ മുഖേന ചെറിയ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ജോപോള്‍ അഞ്ചേരി പറഞ്ഞു.
Share this Article
Related Topics