അമൃത്‌സര്‍: ദുബായ് -അമൃത്‌സര്‍ സ്പൈസ് ജറ്റ് വിമാനത്തില്‍ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പടർത്തി.
ഇതേത്തുടർന്ന് വിമാനം പ്രത്യേക സ്ഥലത്തേക്ക് മാറ്റി വിശദമായി പരിശോധിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ദുബായിൽ നിന്നുള്ള ഒരു യാത്രക്കാരന്റെ ബാഗായിരുന്നു അതെന്നും സ്പൈസ് ജറ്റ് അധികൃതർ അറിയിച്ചു.
ഇമിഗ്രേഷൻ ക്ലിയറൻസും സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ യാത്രക്കാരന് വിമാനത്തിൽ കയറാൻ കഴിയാത്തതാണ് ബാഗിന് ഉടമസ്ഥനില്ലാതാകാൻ കാരണമെന്നും സ്പൈസ് ജറ്റ്അറിയിച്ചു.
ആളില്ലാത്ത ഒരു ലഗേജ് വിമാനത്തിലുണ്ടെന്ന് ദുബായ് വിമാനത്താവള അധികൃതരാണ് പൈലറ്റിനെ അറിയിച്ചത്. ഇതേത്തുടർന്നാണ് പൈലറ്റ് അമൃത്സർ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിുകയും വിമാനം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ദുബായിൽ നിന്നും പുലർച്ചെ 4.05 ന് പുറപ്പെട്ട വിമാനം 8.50 നാണ് അമൃത്സറിലിറങ്ങിയത്.