To advertise here, Contact Us



ആദ്യ വനിതാ അഗ്‌നിശമനസേനാംഗങ്ങൾക്ക് ശൈഖ് മുഹമ്മദിന്റെ സ്വീകരണം


1 min read
Read later
Print
Share

അബുദാബി: യു.എ.ഇയിലെ ആദ്യ അംഗീകൃത വനിതാ അഗ്നിശമനസേനാംഗങ്ങളെ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസ്ർ അൽ ബാഹർ കൊട്ടാരത്തിൽ സ്വീകരിച്ചു. ഷാർജയിൽനിന്ന് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയവരാണ് ഇവർ.

To advertise here, Contact Us

മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി യു.എ.ഇ. വനിതകൾ നൽകിയ സംഭാവനകളെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അൽ ഐൻ മേഖലയിലെ ഭരണ പ്രതിനിധി ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: UAE's First Women Fire Fighters welcomed by Abu Dhabi Crown Prince

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us