
അബുദാബി: എ.ടി.എം. തകർത്ത് പണം കവർച്ചചെയ്യാൻശ്രമിച്ച രണ്ടുപേർ അബുദാബി പോലീസിന്റെ പിടിയിലായി. ഗയാതിയിലെ വ്യവസായമേഖലയിലെ എ.ടി.എമ്മിലാണ് കവർച്ചാശ്രമം. പിടിയിലായ രണ്ടുപേരും ഏഷ്യൻവംശജരാണെന്ന് പോലീസ് അറിയിച്ചു.
മെഷീൻ തകർത്തനിലയിലായിരുന്നു. കൗണ്ടറിൽസ്ഥാപിച്ച സി.സി.ടി.വി.യിൽ പതിഞ്ഞ വീഡിയോദൃശ്യത്തിൽനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടനെ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും തിരച്ചിൽ ഊർജിതമാക്കുകയുമായിരുന്നു. വലിയ ചുറ്റികയുപയോഗിച്ചാണ് ഇവർ എ.ടി.എം. മെഷീൻ തകർത്തത്. അബുദാബി മുസഫയിലെ സംഹയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: two were arrested for atm robbery
Share this Article
Related Topics