ഓർത്തിരിക്കാം, ട്രാഫിക്ക് നിയമങ്ങൾ


2 min read
Read later
Print
Share

അശ്രദ്ധമായി വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെയിരിക്കുക, അമിതവേഗം തുടങ്ങിയവയാണ് പ്രധാനമായും കണ്ടിരുന്ന നിയമലംഘനങ്ങൾ.

ദുബായ്‌: ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഉൾപ്പെടെ പുതുക്കിയ ട്രാഫിക് നിയമം നിലവിൽവന്നിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ ജൂലായ് ഒന്നിനാണ് ഫെഡറൽ തലത്തിൽ പുതിയ നിയമം പ്രാബല്യത്തിൽവന്നത്. റോഡപകടങ്ങളും അപകടമരണങ്ങളും പരമാവധി കുറക്കുകയാണ് പുതിയ നിയമത്തിന്റെലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുതന്നെ ഇത് സംബന്ധിച്ചുള്ള ഒട്ടേറെ ബോധവത്കരണ പരിപാടികൾ എല്ലാ എമിറേറ്റുകളിലും പോലീസ് നടത്തിയിരുന്നു.

അശ്രദ്ധമായി വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെയിരിക്കുക, അമിതവേഗം തുടങ്ങിയവയാണ് പ്രധാനമായും കണ്ടിരുന്ന നിയമലംഘനങ്ങൾ. പുതിയനിയമം വന്നതോടെ ഇതിൽ കാര്യമായകുറവുകൾ വന്നിട്ടുണ്ടെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപായപ്പെടുത്തുംവിധം വാഹനമോടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഡ്രൈവർക്കമുണ്ട്. ശക്തമായനിയമവും കനത്തപിഴയും ഇതിനൊരു ഓർമപ്പെടുത്തൽ മാത്രമാണ്.

പ്രധാനനിയമങ്ങൾ

 • ചുവപ്പു സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കുകയും വാഹനം ഒരുമാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
 • അപകടകരമാംവിധം അശ്രദ്ധമായോ സാഹസികമായോ വാഹനമോടിച്ചാൽ 3000 ദിർഹംവരെ പിഴ ലഭിക്കാം, വണ്ടി രണ്ടുമാസത്തേക്ക് പിടിച്ചുവെക്കുകയും ചെയ്യും.
 • മദ്യപിച്ച്‌ വണ്ടിയോടിച്ചാൽ 23 ബ്ലാക്ക് പോയന്റ് ലഭിക്കും. വണ്ടി 90 ദിവസത്തേക്ക് കണ്ടുകെട്ടും. കൂടാതെ കോടതി തീരുമാനിക്കുന്ന പിഴ നൽകേണ്ടിയും വരും.
 • വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഫോണുപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക്‌പോയന്റും ലഭിക്കും.
 • വേഗപരിധി കൂടിയാൽ 300 മുതൽ 3000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റും കിട്ടും. കൂടാതെ വണ്ടി 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
 • അപകടസ്ഥലങ്ങളിൽ വാഹനംനിർത്തി ട്രാഫിക്ക് തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴയും ആറ്്‌ ബ്ളാക്ക് പോയന്റും ലഭിക്കും.
 • നാല് വയസ്സിൽതാഴെ പ്രായമുള്ള കുട്ടികൾക്ക് വാഹനത്തിൽ ‘ചൈൽഡ് സീറ്റ്’ നിർബന്ധമാണ്. പത്ത് വയസ്സിൽ കുറവ് പ്രായമോ 145 സെന്റീമീറ്ററിൽ കുറവ് നീളമോ ഉള്ളവരെ വാഹനത്തിന്റെ മുൻ സീറ്റിലിരുത്തിയാൽ 400 ദിർഹം ഡ്രൈവർക്ക് പിഴ ചുമത്തും.
 • സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ളാക്ക് പോയന്റുമാണ് ശിക്ഷ.
 • കണ്ടുകെട്ടിയ വാഹനങ്ങൾ കാലാവധിക്കുശേഷം പിഴയടച്ച് തിരിച്ചെടുത്തില്ലെങ്കിൽ കാലാവധിക്ക് ശേഷമുള്ള ഓരോദിവസവും 50 ദിർഹം വീതം അധികം പിഴ ചുമത്തും.
 • നമ്പർ പ്ലേറ്റില്ലാതെ വണ്ടിയോടിച്ചാൽ 3000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയന്റും ലഭിക്കും അതിനുപുറമെ വണ്ടി 90 ദിവസത്തേക്ക് പിടിച്ചു വെക്കുകയും ചെയ്യും.
 • മുന്നിലെ വണ്ടിയുമായി സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ.
 • പോലീസ് ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും.
 • മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ.
 • ഹാർഡ് ഷോൾഡർ വഴി ഓവർടേക്ക് ചെയ്താൽ 1000 ദിർഹം പിഴയും ആറ്്‌ ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
 • രജിസ്‌ട്രേഷൻ പുതുക്കാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴ നൽകണം.
 • വണ്ടി പെട്ടെന്ന് വെട്ടിക്കുകയോ, മുന്നറിയിപ്പില്ലാതെ ലെയിൻ മാറുകയോ ചെയ്താൽ പിഴ 1000 ദിർഹമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കുടിയേറ്റത്തിന്റെ കഥ പറഞ്ഞ് ‘ചേരള ചരിതം’

Dec 29, 2019


mathrubhumi

1 min

മോഷണം: പ്രവാസിക്ക് മൂന്നുമാസം തടവും 30,000 ദിർഹം പിഴയും

Jan 24, 2022


mathrubhumi

1 min

ന്യൂനമർദം: ഗൾഫിൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യത

Jan 15, 2022