അബുദാബി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ചടങ്ങിൽ
അബുദാബി: അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകി അബുദാബി അൽ വത്ബ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. റെഡ് ക്രെസന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പദ്ധതിയിൽ മൂന്നാം ക്ലാസ് മുതലുള്ള 16 കുട്ടികളാണ് മുടി നൽകിയത്. നീണ്ടമുടിയുള്ള അഞ്ചാം ക്ലാസുകാരനും പദ്ധതിയിലുൾപ്പെട്ടു. സാമൂഹിക ഉത്തരവാദിത്വമുള്ളവരാക്കി കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ നടന്നുവരുന്ന ഒട്ടേറെ പരിപാടികളുടെ ഭാഗമായാണിത്.
അധ്യാപിക കായൽ ശിവഗാം, രക്ഷിതാക്കളായ സരിക മഹേഷ് ജയ്‌കെദ്കർ, ജോമി മാജിൻ കൊച്ചേരി എന്നിവരും മുടി മുറിച്ച് നൽകി. റെഡ് ക്രെസന്റ് കോ-ഓർഡിനേറ്റർമാരായ നയല ഷംസി, സൽമ അബ്ബാസി, സ്കൂൾ പ്രിൻസിപ്പൽ ഷിബാൻതി ഭൗമിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share this Article
Related Topics