പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍


1 min read
Read later
Print
Share

Photo: PTI

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കും.

നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍. മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കോവിന്‍ പോര്‍ട്ടലില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന്‍ എടുത്ത കേന്ദ്രത്തില്‍നിന്നു ബാച്ച് നമ്പറും തീയതിയുംകൂടി എഴുതിവാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

അപേക്ഷ പരിശോധിച്ച് തീയതിയും ബാച്ച് നമ്പറുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് പോര്‍ട്ടലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഇപ്പോള്‍, വാക്സിനെടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്സിന്‍ നല്‍കിക്കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്.എം.എസ്. ലഭിക്കും. ഉടന്‍ പോര്‍ട്ടലില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. സംശയങ്ങള്‍ക്ക്: 1056, 104.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Covid 19

1 min

കോവിഡ് കേസുകളില്‍ വര്‍ധന; ജാഗ്രത കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Apr 5, 2021


mathrubhumi

1 min

ഫ്രീഹോൾഡ് കെട്ടിടങ്ങളുടെ വൈദ്യുതിനിരക്ക് കുറച്ചു

Jan 23, 2019


mathrubhumi

1 min

’ഓർമക്കൂട്ട് ’ ഗൾഫ് എഡിഷൻ പ്രകാശനം ചെയ്തു

Sep 26, 2018