പ്രതീകാത്മക ചിത്രം
ദുബായ്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ സാധാരണയായി സൗദി പ്രഖ്യാപനത്തെയാണ് പിന്തുടരാറുള്ളത്.
ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് സൗദി സുപ്രീംകോർട്ടും ഖത്തർ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാൽ, രാജ്യത്ത് എവിടെയും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായില്ല.
ഒമാനില്‍ ഏപ്രില്‍ 14 ബുധനാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
Share this Article
Related Topics