ദുബായ്: പാലാരിവട്ടം പാലം അഴിമതി ക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് എം.എൽ.എ.യെ അറസ്റ്റുചെയ്യാൻ വിജിലൻസിന് സ്പീക്കറുടെ അനുമതിവേണ്ടെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ആരോപിതനായ എം.എൽ.എ. നിയമസഭാ മന്ദിരത്തിനകത്തോ എം.എൽ.എ. ഹോസ്റ്റലിനകത്തോ ഉണ്ടെങ്കിൽ മാത്രമേ അവിടെ വെച്ച് അറസ്റ്റ് ചെയ്യാൻ അനുമതി വേണ്ടതുള്ളൂ. പുറത്ത് ജനപ്രതിനിധിക്ക് സാധാരണക്കാരനുള്ള നിയമങ്ങൾതന്നെയാണ് ബാധകം.
ഇപ്പോൾ സഭാസമ്മേളനം ഇല്ലാത്തതിനാൽ ഇത്തരം കാര്യത്തിനായി വിജിലൻസ് തന്നെ സമീപിച്ചിട്ടില്ല. അറസ്റ്റിന് അനുമതിതേടി വിജിലൻസ് സമീപിച്ചാൽ നിയമപ്രകാരം തീരുമാനമെടുക്കുമെന്നും പി. ശ്രീരാമകൃഷ്ണൻ ദുബായിൽ പറഞ്ഞു.
Share this Article
Related Topics