ദുബായ്: കേരളത്തില്‍ 10,000 കോടിരൂപയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.പി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക.
ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറ വില്‍പന മേഖലയിലും ആര്‍.പി ഗ്രൂപ്പ് 1000 കോടി ടൂറിസം മേഖലയിലും നിക്ഷേപിക്കും. ആരോഗ്യമേഖലയില്‍ ആസ്റ്റര്‍ 500 കോടി രൂപയുടേയും നിക്ഷേപം നടത്തും.
ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ എം.ഒ.യുവില്‍ ഒപ്പുവെയ്ക്കുമെന്ന് ഡി.പി വേള്‍ഡ് വൈസ് പ്രസിഡന്റ് ഉമര്‍ അല്‍മൊഹൈരി അറിയിച്ചു.
Content Highlights: nris will invest 10000 crore in kerala- CM
Share this Article
Related Topics