ഷാർജ: പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരയുടെ നാലുപുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനംചെയ്യും.
നവംബർ ഒന്നിന് രാത്രി 8.30-ന് റൈറ്റേഴ്‌സ് ഫോറത്തിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ എന്റെ പ്രണയകഥകൾ (30 പ്രണയകഥകളുടെ സമാഹാരം), പ്രണയഋതു (ഹൈക്കു കവിതകൾ) എന്നിവയുടെ പ്രകാശനം നടക്കും.
നവംബർ രണ്ടിന് ഓർമപ്പുസ്തകമായ അനുഭവം, ഓർമ, യാത്ര, മാതൃഭൂമി ബുക്സ് പുറത്തിറക്കിയ സ്വർഗവാതിൽ (അഷ്‌റഫ് താമരശ്ശേരി പ്രധാന കഥാപാത്രമായ ഗൾഫ് നോവൽ) രണ്ടാം പതിപ്പും പ്രകാശനംചെയ്യും.
കഴിഞ്ഞ പുസ്തകമേളയിലും സുധീരയുടെ നാല് പുസ്തകങ്ങളാണ് പ്രകാശിതമായത്. 74 പുസ്തകങ്ങൾ ഇതുവരെ പുറത്തിറക്കി.
Share this Article
Related Topics