-
കോതമംഗലം: കോവിഡ മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തില്‍ ദുരിതത്തിലായ പ്രവാസി സമൂഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്മാനിച്ചത് തികഞ്ഞ അവഗണന ആണെന്നും രാജ്യത്തും സംസ്ഥാനത്തും സാമൂഹിക സാമ്പത്തിക പുരോഗതിക്ക് തണുത്തു പറന്ന പ്രവാസി സമൂഹത്തെ ദുരിത കാലത്ത് പ്രയാസപ്പെടുത്തുന്ന നിയമങ്ങളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ഗ്ലോബല്‍ കെഎംസിസി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന വാഹനപ്രചാരണ ജാഥാ ഉദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ കള്ളക്കടത്തും ലൈഫ് മിഷന്‍ അഴിമതി തുടങ്ങി നിരവധി വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ട ഇടതു സര്‍ക്കാരിനും രാജ്യത്തെ അടിസ്ഥാന വിഭാഗമായ കര്‍ഷകരെ തെരുവുകളില്‍ പ്രക്ഷോഭത്തിലേക്ക് ഇറക്കിവിട്ട ബിജെപി സര്‍ക്കാരിനെതിരായ ജനാധിപത്യ വിശ്വാസിക ളുടെ ശക്തമായ വിധിയെഴുത്ത് ആയിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ദൃശ്യമാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ കെ അലി പെരിങ്ങാല അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ മൊയ്തു, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മൂസക്കുട്ടി എടത്തല, എം എം അഷ്‌റഫ്, അബൂബക്കര്‍ മൗലവി, എം എം അബ്ദുറഹ്മാന്‍, കെ എ സുലൈമാന്‍, കെ എ അന്‍സാരി, യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.പി ഷൗക്കത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷന്‍ സ്ഥാനാര്‍ഥി നിസാമോള്‍ ഇസ്മായില്‍,വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂര്‍ വാര്‍ഡ് സ്ഥാനാര്‍ഥി കെ എം സൈദ്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കളായ നസീര്‍ മുല്ലശ്ശേരി, ബൈജു അയ്യപ്പന്‍, എംഎം അന്‍സാര്‍, ഹസന്‍ കുഞ്ഞ്, ലൈല അഷ്‌റഫ്, എന്നിവരെ ഗ്ലോബല്‍ കെഎംസിസി ഭാരവാഹികളായ സുബൈര്‍ കുമ്മനോട് ജിദ്ദ, സിറാജ് ആലുവ അല്‍കോബാര്‍, മീരാന്‍ മാനിക്കല്‍,ഷാ കാസിം, അഷ്‌റഫ് പട്ടിമറ്റം, ഇബ്രാഹിംകുട്ടി പട്ടിമറ്റം, അഷ്‌റഫ് മീരാന്‍ മണിക്കിണര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.
കോമഡി പ്രോട്ടോക്കോള്‍ പാലിച്ച് പ്രചാരണം നടത്തുന്നതിനു വേണ്ടി ഗ്ലോബല്‍ കെഎംസിസി തയ്യാറാക്കിയ ഫെയ്‌സ് മാസ്‌ക് സ്ഥാനാര്‍ഥികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു.
പി എം റഷീദ് സ്വാഗതവും അഷ്‌റഫ് കുഞ്ഞാലി നന്ദിയും പറഞ്ഞു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലയിലെ വാഹന പ്രചാരണം കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കുമെന്നും വാഹന പ്രചാരണ ജാഥ കോഡിനേറ്റര്‍ സുബൈര്‍ കുമ്മനോട് അറിയിച്ചു..