ദുബായ്: യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന വി.എം. സതീഷ് (50) അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ്.
നേരത്തെ മുംബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മസ്‌കറ്റിലും മാധ്യമപ്രവര്‍ത്തകനായിരുന്നു. ഏറ്റവും ഒടുവില്‍ ദുബായിലെ ഖലീജ് ടൈംസില്‍ പ്രത്യേക ലേഖകനായി സേവനമനുഷ്ടിച്ചിരുന്നു.
നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ സതീഷ് യു.എ.ഇ യിലെ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോള്‍ എക്‌സ്പാറ്റ് ന്യൂസ് എന്ന പേരില്‍ കോട്ടയത്തു നിന്ന് ഓണ്‍ലൈന്‍ പത്രം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച നാട്ടില്‍നിന്ന് വിസിറ്റ് വിസയില്‍ യു.എ.ഇ യിലെത്തിയ സതീഷിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് അജ്മാനിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആഞ്ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് ശേഷം ബുധനാഴ്ച രാത്രി വീണ്ടും ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യയും മകളുമുണ്ട്.
മൃതദേഹം അജ്മാന്‍ ഖലീഫ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.