ദുബായ്: ഗൾഫ് മേഖലയിലെ ഏറ്റവും സന്തുഷ്ട രാഷ്ട്രമായി യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടു. 2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ രാജ്യത്തിന് 21-ാം സ്ഥാനമുണ്ട്. 2016ൽ 28-ാമതായിരുന്നു.
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ‘സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ് വർക്’ (എസ്.ഡി.എസ്.എൻ.) ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഖത്തർ ആഗോളതലത്തിൽ 35-ാം സ്ഥാനത്താണ്. സൗദി, കുവൈത്ത്, ബഹ്റൈൻ എന്നിവയും യഥാക്രമം 37, 39, 41 സ്ഥാനങ്ങളിലായുണ്ട്. ലോകത്തിലെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായി തിരഞ്ഞെടുക്കപ്പെട്ടത് നോർവെയാണ്.
ഡെൻമാർക് ആണ് രണ്ടാമത്. സർവേയിൽ പരിഗണിച്ച 155 രാജ്യങ്ങളിൽ സിറിയയും യെമനുമാണ് സന്തോഷം ഒട്ടുമില്ലാത്ത രാജ്യങ്ങൾ.