ആൻറിയ സ്വരലയ പുരസ്കാരം ഗായകൻ വേണുഗോപാലിന്


1 min read
Read later
Print
Share

-

അബുദാബി: തരംഗ്-2020 ന്റെ ‘ആൻറിയ സ്വരലയ പുരസ്കാരം’ സംഗീതമേഖലയിലെ 36 വർഷത്തെ സമഗ്രസംഭാവന പരിഗണിച്ച് ഗായകൻ ജി. വേണുഗോപാലിന് സമ്മാനിച്ചു. ആൻറിയ പ്രസിഡന്റ് നീനാ തോമസും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. സോഹൻറോയിയും ചേർന്നാണ് പുരസ്കാരം നൽകിയത്.

അങ്കമാലി എൻ.ആർ.ഐ. അസോസിയേഷൻ (ആൻറിയ) അബുദാബിയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ ‘തരംഗ് 2020’ ഇന്ത്യാ സോഷ്യൽ സെന്ററിലാണ് നടന്നത്. നീന തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വേണുഗോപാൽ നിർവഹിച്ചു. സെക്രട്ടറി റോബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും പഠനരംഗത്ത് മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. ആൻറിയയുടെ കാരുണ്യപദ്ധതിയായ ‘പ്രതീക്ഷ സീസൺ-4ന്റെ’ പ്രഖ്യാപനവും കുട്ടികളുടെ കൈയെഴുത്ത് മാസികയായ അക്ഷരക്കൂട്ടം ആറാം ലക്കത്തിന്റെ പ്രകാശനവുംനടന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് നടരാജൻ, ആൻറിയ ഖജാൻജി റെജി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എൽദോ നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram