റാസൽഖൈമ: താപനില ഉയരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തതിനാൽ മത്സ്യലഭ്യത കുറഞ്ഞു. വിപണിയിൽ മത്സ്യവില ഉയരാനും ഇത് കാരണമാവുകയാണ്.
താപനില ക്രമാതീതമായി ഉയരുന്നതിനാൽ എമിറേറ്റിലെ മിക്ക മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് റാസൽഖൈമ ഫിഷ് സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഹുമൈദ് അൽ സാബി പറഞ്ഞു. റാസൽഖൈമ, മാരീദ് എന്നിവിടങ്ങളിലെ മത്സ്യച്ചന്തകളിൽ മത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയാൻ ഇത് കാരണമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ വലിയൊരു വിഭാഗം ഒക്ടോബർ 15 വരെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം അനുവദിക്കുന്ന മത്സ്യങ്ങളെ പിടിക്കാൻ മാത്രമാണ് ഇപ്പോൾ അനുവാദമുള്ളത്. മലയാളികളടക്കമുള്ള മത്സ്യബന്ധന തൊഴിലാളികളിൽ ഭൂരിഭാഗവും അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്.
Share this Article
Related Topics