ഷാർജ: യു.എ.ഇ.യിലാദ്യമായി മാലിന്യം ശേഖരിക്കുന്നതിനുവേണ്ടി ഡ്യുക്കാട്ടി ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കി. ഷാർജയിലെ പരിസ്ഥിതി സംരക്ഷണ മാലിന്യ,പുനഃസംസ്‌കരണ സ്ഥാപനമായ ബീഹയാണ് ഡ്യുക്കാട്ടി ഇലക്ട്രിക്ക് മൊബൈൽ യൂണിറ്റ് പുറത്തിറക്കിയത്.
നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ച ഡ്യുക്കാട്ടി ഇലക്‌ട്രിക്ക് വാഹനത്തിൽ റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) വിദൂര കണക്‌ഷൻ എന്നിവ സജ്ജീകരിച്ചാണ് പ്രവർത്തിക്കുക. അന്തരീക്ഷത്തിൽ അമിതമായി കാർബൺ പുറംതള്ളി പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നത് തടയാനും ബീഹായുടെ പുതിയ ഡ്യുക്കാട്ടി ഇലക്ട്രിക്ക് മൊബൈൽ യൂണിറ്റ് സഹായകരമാകും.
ശുചീകരണ തൊഴിലാളികൾക്ക് ജോലിയുടെ കാഠിന്യം കുറയ്ക്കാനും നൂതന സംവിധാനം ഉപകരിക്കും. കഠിനമായ ചൂടിൽ പൊതുയിടങ്ങളും മറ്റും ശുചീകരിച്ച് മാലിന്യം എടുത്തുകൊണ്ടുപോകാൻ ബീഹയിലെ തൊഴിലാളികൾക്ക് കൂടുതൽ എളുപ്പമാകും. ഷാർജയിലെ ചില പ്രദേശങ്ങളിൽ ഡ്യുക്കാട്ടി നിരത്തിലിറങ്ങിക്കഴിഞ്ഞു, എമിറേറ്റ് മുഴുവൻ ഇവ വിന്യസിക്കാനാണ് തീരുമാനം.
Share this Article
Related Topics