ദുബായ്: യു.എ.ഇ.യിലെ വിദേശികൾക്ക് റംസാൻ മാസത്തിൽ പത്തുകോടി ദിർഹത്തിന്റെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് ജീവകാരുണ്യ സംഘടനയായ ബെയ്ത് അൽ ഖൈർ സൊസൈറ്റി. പ്രവാസികളിൽ കുറഞ്ഞവരുമാനക്കാർക്കും ദുരിതങ്ങളനുഭവിക്കുന്നവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. മലയാളികളടക്കം ഒട്ടേറെ വിദേശികൾക്ക് ഇത് ആശ്വാസമാകും. സഹിഷ്ണുത വർഷത്തിലെ റംസാനിൽ ‘നല്ലത് ചെയ്യുക, നിങ്ങൾ വിജയിക്കും’ എന്ന പ്രമേയവുമായാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ റംസാനിൽ ബെയ്ത് അൽ ഖൈർ സൊസൈറ്റി 7.3 കോടിയിലേറെ ദിർഹത്തിന്റെ സഹായങ്ങൾ കൈമാറി. 36,920 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചു.
Share this Article