മസ്‌കറ്റ്: റംസാനിലെ കുട്ടികളുടെ ആഘോഷമായ ഖറൻ ഖാശൂഅ് ആഘോഷമാക്കി കുട്ടിപ്പട. എല്ലാവർഷവും റംസാൻ 14-ന് (15-ാം രാവിൽ) ഒമാന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നടന്നുവരുന്ന ആഘോഷം ഇത്തവണ കൂടുതൽ വിപുലമായാണ് നടന്നത്.
ഇഫ്താറിനും മഗ്രിബ് നിസ്കാരത്തിനും ശേഷം കുട്ടികൾ സംഘമായി പാട്ടുകൾ ആലപിച്ച് പുറത്തിറങ്ങി. ചിലയിടങ്ങളിൽ ഗാർഷീൻ എന്ന പേരിലാണ് ഈ പരിപാടി. കുട്ടികളും കൗമാരക്കാരുമാണ് ഈ ആഘോഷത്തെ വർണാഭമാക്കുന്നത്. പുതുവസ്ത്രങ്ങളും മറ്റുമൊക്കെയായി ദിവസങ്ങൾക്ക് മുമ്പുതന്നെ കുട്ടികൾ തയ്യാറെടുക്കുന്നു. സംഘങ്ങളായി എത്തുന്ന കുട്ടികളെ മധുരവും പണവും ലഘുഭക്ഷണവുമായി ഓരോ വീട്ടിലും മുതിർന്നവർ സ്വീകരിക്കുന്നു. ഓരോസംഘത്തിനും ഒരു ലീഡർ ഉണ്ടാകും.
മുൻപൊക്കെ ഖറൻ ഖാശൂഅ് സമ്മാനങ്ങൾ പണത്തിലും ഈത്തപ്പഴത്തിലും പരിമിതപ്പെടുത്തിയിരുന്നു. ഇന്ന് പല തരത്തിലുള്ള സമ്മാനങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത്. മുൻപ് പാതിരാത്രിവരെ ആഘോഷം നീണ്ടിരുന്നെങ്കിൽ ഇപ്പോൾ ഇഫ്താർ മുതൽ തറാവീഹ് വരെയാണ് സമയം. സാമൂഹികസ്ഥാപനങ്ങളും സംഘടനകളും വാണിജ്യ കേന്ദ്രങ്ങളും വ്യത്യസ്തപരിപാടികളും മറ്റും സംഘടിപ്പിച്ചാണ് ഖറൻ ഖാശൂഇനെ വരവേറ്റത്.
Content Highlights: childrens celeberations, Ramzan
Share this Article
Related Topics