
ഡോ. ജോസഫ് മോർ ഗ്രിഗോറിയോസിന് ദുബായ് വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പ്
ഷാർജ : യു.എ.ഇ.യിൽ അഞ്ചുദിവസത്തെ സന്ദർശനം പൂർത്തിയാക്കി യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് നാട്ടിലേക്ക് മടങ്ങി.
അദ്ദേഹത്തിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച യാത്രയയപ്പ് നൽകി.
ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, ഷാർജ സെയ്ന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ എന്നിവിടങ്ങളിൽ ഏലിയാസ് തൃതിയൻ ബാവയുടെ ഓർമപ്പെരുന്നാളിൽ മെത്രാപ്പോലീത്ത പങ്കെടുക്കുകയും അൽഐൻ സെയ്ന്റ് ജോർജ് കത്തോലിക്കാ സുറിയാനി പള്ളിയിൽ സന്ദർശനം നടത്തുകയും ചെയ്തു. ഫാ. സോജൻ പട്ടശ്ശേരിൽ, ഫാ. എബിൻ ഊമേലിൽ എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.