ദുബായ് : അടിയന്തര സാഹചര്യങ്ങളിലെ സേവനങ്ങൾക്കായി ദുബായ് പോലീസ് സംഘത്തിന് പ്രത്യേക സുരക്ഷാദൗത്യങ്ങൾ ഉൾപ്പെടുന്ന കോഴ്‌സ് സംഘടിപ്പിച്ചു.
ഉയർന്ന ശാരീരികക്ഷമതയും മാനസികനിലയുമുള്ളവർക്കുമാത്രം പൂർത്തീകരിക്കാൻ പറ്റുന്ന ചില ഓപ്പറേഷനുകൾക്ക് സേനാംഗങ്ങളെ സജ്ജമാക്കുകയാണ് ഇതിലൂടെയെന്ന് ദുബായ് പോലീസ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു.
ദുബായ് പോലീസ് ചീഫ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ നിർദേശത്തിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
വി.ഐ.പി.കൾക്ക് സുരക്ഷയുറപ്പാക്കാൻ, വാഹനങ്ങളിൽ സുരക്ഷാദൗത്യം നടപ്പാക്കൽ എന്നിവയെല്ലാം ഇതിലുൾപ്പെടും.
Share this Article
Related Topics