ദുബായ് : യു.എ.ഇ.യുടെ സാമൂഹിക, സാംസ്കാരികരംഗത്ത് സജീവസാന്നിധ്യവുമായിരുന്ന ബോസ് കുഞ്ചേരിയെ ഓർമ അനുസ്മരിച്ചു.
കോവിഡ്കാലത്ത് നടത്തിയ ഇടപെടലുകൾ ഓർമപ്പെടുത്തികൊണ്ടായിരുന്നു അംഗങ്ങളുടെ അനുസ്മരണം.
രാഷ്ട്രീയവേർതിരിവുകൾക്കപ്പുറവും മനുഷ്യനെ മനുഷ്യനായി ചേർത്തുനിർത്തുന്ന ബോസ് കുഞ്ചേരിയുടെ ഓർമകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ഊർജ്ജമാകുന്നുവെന്ന് ‘ഓർമ’ അനുസ്മരണത്തിൽ വ്യക്തമാക്കി.