ദുബായ് : സ്പിന്നീസ് ദുബായ് സൈക്കിൾ ചലഞ്ച് 2022-ന്റെ ഭാഗമായി ദുബായിലെ ചില റോഡുകൾ ശനിയാഴ്ച രാവിലെ ഭാഗികമായി അടച്ചിടും.
എമിറേറ്റ്‌സ് ഹിൽസ്, ഗ്ലോബൽ വില്ലേജ്, എക്സ്‌പോ 2020 ദുബായ് എന്നിവിടങ്ങളിലൂടെ 94.8 കിലോമീറ്ററിലാണ് മത്സരം നടക്കുക. ദുബായ് സ്പോർട്‌സ് സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 6.15 മുതൽ മത്സരങ്ങൾ ആരംഭിക്കും. ആയിരക്കണക്കിനാളുകൾ പങ്കെടുക്കും.