കൃപേഷ്, ശരത്‌ലാൽ അനുസ്മരണം


ഷാർജയിൽ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ ചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചന

ഷാർജ : കാസർകോട് പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇൻകാസ് കാസർകോട് ജില്ലാ കമ്മിറ്റിയാണ് ആചരണം സംഘടിപ്പിച്ചത്. ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അനുസ്മരണയോഗം ഉദ്ഘാടനംചെയ്തു. അക്രമരാഷ്ട്രീയത്തിനെതിരേ പദ്മിനി കൃഷ്ണൻ പ്രതിജ്ഞചൊല്ലിക്കൊടുത്തു. രഞ്ജിത്ത് കോടോത്ത് അധ്യക്ഷതവഹിച്ചു. എസ്. മുഹമ്മദ് ജാബിർ, ടി.എ. രവീന്ദ്രൻ, ബിജു എബ്രഹാം, വി. നാരായണൻ നായർ, മാത്യുജോൺ, ടി.വി. നസീർ, ടി.കെ. ശ്രീനാഥ്, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.വി. മധു സ്വാഗതം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section