കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹാമദ് ജാബർ അൽ അലി അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന ശക്തമായ നയതന്ത്രബന്ധവും ഉഭയകക്ഷിബന്ധവും കൂടുതൽ ശക്തമാക്കുന്ന കാര്യങ്ങളും ഇന്ത്യയും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന പരസ്പരസഹകരണവും പൊതുതാത്പര്യമുള്ള വിഷയങ്ങളും ചർച്ചചെയ്തു.
അതേസമയം കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ എഐ- അലി അൽ-സബാഹ്
ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന് സ്വീകരണം നൽകി. ഉഭയകക്ഷിബന്ധങ്ങളും സഹകരണവും ചർച്ചചെയ്തു. പൊതുതാത്പര്യമുള്ള വിഷയങ്ങൾ, സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തതായും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.