ഷാർജ : കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികളുമായി ഷാർജ ചൈൽഡ് സേഫ്റ്റി വിഭാഗം. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രനുമായി ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. യു.എ.ഇ.യിലെ കുട്ടികളുടെ സുരക്ഷയുടെ എല്ലാവശങ്ങളോടും പ്രതികരിക്കുക, അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരമുണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പ്രചാരണപരിപാടികളും ശില്പശാലയും സംഘടിപ്പിക്കും.