അബുദാബി : പൊതുജനങ്ങളിൽ ആരോഗ്യാവബോധം പകരുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിൽനിന്നും അൽ ഐൻ ജെബൽ ഹഫീതിലേക്ക് 190 കിലോമീറ്റർ സൈക്കിൾ സവാരി സംഘടിപ്പിച്ചു. ഖലീഫ യൂണിവേഴ്‌സിറ്റി സെഞ്ച്വറി ചലഞ്ച് 2022-ന്റെ ഭാഗമായി ഖലീഫ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജിയും അബുദാബി സൈക്ലിങ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നുമാണ് സവാരി ആരംഭിച്ചത്. സമീപകാലങ്ങളിൽ മേഖലയിലെ സൈക്ലിങ് രംഗത്ത് വലിയ വികസനങ്ങളാണ് നടന്നുവരുന്നത്.
പ്രധാനകേന്ദ്രങ്ങളെയെല്ലാം ബന്ധപ്പെടുത്തി ട്രാക്കുകൾ സജ്ജമാക്കി. ഇത് കൂടുതൽപ്പേരെ സൈക്ലിങ്ങിലേക്ക് ആകർഷിക്കാനും കാരണമായി. ഈ അടിസ്ഥാന സൗകര്യങ്ങളുടെ മേന്മ പരിഗണിച്ച് അബുദാബിയെ ‘ബൈക്ക് സിറ്റി’യായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.