ഇന്ത്യ-യു.എ.ഇ. ബന്ധം വിപുലീകരണ പദ്ധതികൾക്ക് ഉത്തേജനമാകും-ഡോ. ആസാദ് മൂപ്പൻ


ദുബായ് : യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായബന്ധം ശക്തി പ്രാപിക്കുന്നതും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിവഴി വ്യാപാരം, നിക്ഷേപം, സേവനങ്ങൾ, തൊഴിൽ എന്നിവയ്ക്കായുള്ള നിരവധി ഇടനാഴികൾ പരസ്പരം തുറക്കുന്നതും കാണുന്നത് സന്തോഷകരമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നിരവധി വർഷങ്ങളായി ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയാണ് യു.എ.ഇ. രണ്ടുരാജ്യങ്ങളിലെയും നേതാക്കൾ സൗഹാർദപരമായ ബന്ധം പങ്കിടുന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും അടുപ്പവും ശക്തിപ്പെടുത്താനുള്ള മറ്റൊരു ചുവടുവെപ്പ് മാത്രമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ക്രമാതീതമായി വർധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 100 ശതമാനം ബിസിനസ് ഉടമസ്ഥത, ഗോൾഡൻ വിസ തുടങ്ങിയ നിരവധിസംരംഭങ്ങൾ നടപ്പാക്കി ഇന്ത്യൻ നിക്ഷേപകർക്ക് വലിയ പ്രോത്സാഹനമാണ് യു.എ.ഇ. നൽകിയത്. ഇത്തരം വ്യാപാര കരാറുകൾ ഇരുരാജ്യങ്ങളിലെയും പൗരന്മാരെ അതിർത്തികടന്നുള്ള പ്രയോജനകരമായ നിക്ഷേപങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

പുതിയ തീരുമാനങ്ങൾ യു.എ.ഇയിലും ഇന്ത്യയിലും തങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section