കഴിഞ്ഞവർഷം നൽകിയത് 15 ലക്ഷം തൊഴിൽ പെർമിറ്റുകൾ


By

1 min read
Read later
Print
Share

ദുബായ് : കഴിഞ്ഞവർഷം യു.എ.ഇ. മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം സ്വകാര്യമേഖലയിൽ നൽകിയത് 1.5 മില്യൻ വർക്ക് പെർമിറ്റുകൾ. 2020-നെ അപേക്ഷിച്ച് 53 ശതമാനം വർധനയാണ് കഴിഞ്ഞവർഷമുണ്ടായത്. കോവിഡിലും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലിടത്തെ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമുള്ള യു.എ.ഇ. പദ്ധതികളുടെ പ്രതിഫലനമാണ് ഈ വർധനയെന്ന് മന്ത്രാലയം വ്യക്തമാക്കി.

2021-െന്റ ആദ്യ പാദത്തിൽ ഏകദേശം 402,000 വർക്ക് പെർമിറ്റുകൾ നൽകിയതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ ഇതേ കാലയളവിൽ 379,000 പെർമിറ്റുകളാണ് നൽകിയത്. 2021 രണ്ടാം പാദത്തിൽ 423,000 പെർമിറ്റുകളും 2020 ൽ ഇത് 108,000 ആയിരുന്നു. മൂന്നാം പാദത്തിൽ ഏകദേശം 320,000 പെർമിറ്റുകൾ നൽകി. 2020 ൽ ഇത് 219,000 ആയിരുന്നു. 2021 ന്റെ നാലാം പാദത്തിൽ വർക്ക് പെർമിറ്റുകളുടെ എണ്ണം ഏതാണ്ട് 403,000 ലെത്തി. 300,000 പെർമിറ്റുകൾ നൽകിയ 2020-ലെ കാലയളവിനേക്കാൾ 31 ശതമാനമായിരുന്നു വർധന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
അനീഷ് കരിപ്പാക്കുളം

1 min

തുർക്കിയിൽ തട്ടിപ്പുനടത്തി മുങ്ങിയ മലയാളിക്കെതിരേ അന്വേഷണം

Jan 13, 2022


mathrubhumi

1 min

ഗൾഫ് മലയാളികളിൽനിന്ന് കോടികൾ തട്ടിയെന്ന പരാതി നിഷേധിച്ച് വ്യവസായി

Feb 5, 2021


mathrubhumi

1 min

സ്വാതന്ത്ര്യദിനാഘോഷം ഇന്ന്

Aug 15, 2019