ദുബായ് : ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ഗ്ലോബൽ നഴ്സിങ് അവാർഡ്സിനായുള്ള ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഗ്രാൻഡ് ജൂറിയെ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള 23,282 നഴ്സുമാരാണ് 2,50,000 ഡോളറിന്റെ വൻ സമ്മാനത്തുകയുള്ള മത്സരത്തിൽ മാറ്റുരയ്ക്കുക. 183 -ലേറെ രാജ്യങ്ങളിൽനിന്നുള്ള നഴ്സുമാർ മത്സരിക്കുന്നുണ്ട്.
യു.എ.ഇയിൽനിന്ന് 379 നഴ്സുമാരും മിഡിൽ ഇൗസ്റ്റിൽനിന്ന് 1341 നഴ്സുമാരും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹോവാർഡ് കാറ്റൺ, പ്രൊഫ. ഷെയ്ലത്ലോ, പ്രൊഫ. ജെയിംസ് ബുക്കാൻ, മുരളി തുമ്മാരുകുടി, ഡോ. കരോലിൻ ഗോമസ് എന്നീ പ്രമുഖ വ്യക്തിത്വങ്ങളാണ് ജൂറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവരങ്ങൾക്ക് www.asterguardians.com