ദുബായിൽ ഇറക്കുമതി ചെയ്തത് 80 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ


ദുബായ് : കഴിഞ്ഞവർഷം ദുബായിലേക്ക് ഇറക്കുമതി ചെയ്തത് 80 ലക്ഷംടൺ ഭക്ഷ്യവസ്തുക്കളെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. കൂടാതെ ദുബായിലെ തുറമുഖങ്ങളിലൂടെ 62 ലക്ഷംടൺ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുകയും ചെയ്തു. യു.എ.ഇയിൽനിന്ന്‌ 157 രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടന്നത്. അധികൃതർ 78,812 ഭക്ഷ്യകയറ്റുമതി ആരോഗ്യസർട്ടിഫിക്കറ്റുകളും കഴിഞ്ഞ വർഷം വിതരണം ചെയ്തു. പ്രാദേശികമായതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യ നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർചെയ്യാത്ത ഭക്ഷ്യവസ്തുക്കളൊന്നും ദുബായിൽ വിൽക്കുന്നില്ല. കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ തുറമുഖത്തുനിന്നും സംഭരണകേന്ദ്രങ്ങൾവരെ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section