
അൽ ആദിൽ ട്രേഡിങ് ഡയറക്ടർ ഹൃഷികേശ് ദത്താർ പുരസ്കാരം ഏറ്റുവാങ്ങുന്നു
ദുബായ് : സുഗന്ധവ്യഞ്ജന വിപണനത്തിൽ മുൻനിരയിലുള്ള അൽ ആദിൽ ട്രേഡിങ്ങിന് ‘ഇത്തിസലാത്ത് എസ്.എം.ബി’ പുരസ്കാരം. യു.എ.ഇ. സമ്പദ്വ്യവസ്ഥയ്ക്ക് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് ഈ നേട്ടത്തിന് അൽ ആദിലിനെ തിരഞ്ഞെടുത്തത്. സ്മോൾ, മീഡിയം ബിസിനസുകളാണ് രാജ്യത്തിന്റെ 60 ശതമാനം ജി.ഡി.പി. വളർച്ചയ്ക്ക് ഏറെ കരുത്തേകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അൽ ആദിൽ ട്രേഡിങ് ഡയറക്ടർ ഹൃഷികേശ് ദത്താർ പുരസ്കാരം സ്വീകരിച്ചു. ഇത്തിസലാത്തിന്റെ ഈ അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനം പകരുന്നതായി എം.ഡി.യും ചെയർമാനുമായ ധനഞ്ജയ് ദത്താർ അഭിപ്രായപ്പെട്ടു. വളരെ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.