റിയാദ്: രണ്ടരപ്പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം ജെനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന് കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറത്തില്‍ കേളിയുടെ പ്രതിനിധിയാണ് ബാലചന്ദ്രന്‍ . രൂപീകരണ കാലം തൊട്ട് കേളിയുമായി സജീവ ബന്ധം നിലനിര്‍ത്തി പോരുന്ന ബാലചന്ദ്രന്‍ കേളിയുടെ സാഹിത്യ സംരഭമായ ചില്ല സര്‍ഗവേദിയുടെ രക്ഷാധികാരി സമിതി അംഗം കൂടിയാണ്.
എറണാകുളം വാരാപ്പുഴ സ്വദേശിആണ്, ഭാര്യ ജയലക്ഷ്മി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. ആരതി,അരവിന്ദ് എന്നിവര്‍ മക്കളാണ്.
കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ജോ.സെക്രട്ടറി റഫീഖ് പാലത്ത് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതില്‍, എന്‍.ആര്‍.കെയുടെ ആദ്യ കാല പ്രവര്‍ത്തകന്‍ ഉസ്മാന്‍ കോയ, കേളി ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരി, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കേളിയുടെ ഉപഹാരം സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ ബാലചന്ദ്രന്‍, ഭാര്യ ജയലക്ഷ്മി എന്നിവര്‍ക്ക് സമ്മാനിച്ചു. യാത്രയയപ്പിന് ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.