ജിദ്ദ: പതിനെട്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന റംഷി ഇല്ല്യാസിന് ജിദ്ദ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. റാറാവിസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യാത്ര യയപ്പ് യോഗം നവോദയ രക്ഷാധികാരി വികെ റഊഫ് ഉദ്ഘാടനം ചെയ്തു.
നിലവില്‍ കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പറും വനിതാവേദി ഷറഫിയ ഏരിയ കമ്മിറ്റി കണ്‍വീനറുമാണ്.
പ്രവാസിയായതിന് ശേഷം ഒരുപാട് ഉറ്റ സുഹൃത്തുക്കളെ നേടാന്‍ നവോദയയിലെ പ്രവര്‍ത്തനം സഹായകമായെന്ന് റംഷി ഇല്ല്യാസ് പറഞ്ഞു. വനിതാവേദി ജോയിന്റ് കണ്‍വീനര്‍ അനുപമ ബിജുരാജ് സ്വാഗതവും കേന്ദ്ര കമ്മിറ്റി മെമ്പര്‍ സൈറ ടിറ്റോ നന്ദിയും പറഞ്ഞു.
വനിതാവേദി കണ്‍വീനര്‍ ഷഹീബ ബിലാല്‍ അധ്യക്ഷത വഹിച്ചു. നവോദയ ട്രഷറര്‍ സിഎം അബ്ദുല്‍റഹ്മാന്‍, കുടുബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ ആയിഷ അലി, സനൂജ മുജീബ്, സിജി പ്രേമന്‍, വിജി വിജയകുമാര്‍, ബാജി റുക്കിയത്ത്, സാബിറ റസാഖ്
വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ഹാഫ്‌സാ മുസാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Content Highlights: send off