ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവര്‍ത്തകനും ഇ.എം.ഇ.എ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായിരുന്ന ബഷീര്‍ തൊട്ടിയന് ജിദ്ദ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ ഇ.എം.ഇ. ഹോസയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി
ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കബീര്‍ നീറാട് അധൃക്ഷത വഹിച്ചു.
മൂനീര്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ചു. നാസര്‍ ഇത്താക്ക, പി.കെ സിറാജ്, ഇര്‍ഷാദ് കളത്തിങ്ങല്‍, നൗഷാദ് ബാവ, ഷാജി തുറക്കല്‍, ശമീര്‍ നീറാട്, അസര്‍ഷ നീറാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ തൊട്ടിയന്‍ മറുപടി പ്രസംഗം നടത്തി. കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികള്‍ ചേര്‍ന്ന് നല്‍കി. ഷാഹിദ് കളപ്പുറത്ത് സ്വാഗതവും ജംഷാദ് നീറാട് നന്ദിയും പറഞ്ഞു.