കേളി യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു; മജ്മ യൂണിറ്റ് വിഭജിച്ച് രണ്ട് യൂണിറ്റുകളാക്കി


2 min read
Read later
Print
Share

ഹോത്ത സുധൈർ യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് ഷൗക്കത്ത്.ബി, സെക്രട്ടറി മുഹമ്മദ് ഷിജിൻ, ട്രഷറർ അബ്ദുൾ കരീം. മജ്മ യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് പ്രതീഷ് പുഷ്പൻ, സെക്രട്ടറി മുഹമ്മദ് ഷെരീഫ്, ട്രഷറർ രാധാകൃഷ്ണൻ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് യൂണിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന മലാസ് ഏരിയയിലെ മജ്മ യൂണിറ്റ് കൺവെൻഷനിൽ യൂണിറ്റ് വിഭജിച്ച് മജ്മ, ഹോത്ത സുധൈർ എന്നീ രണ്ട് യൂണിറ്റുകൾ നിലവിൽ വന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തസാക്ഷി ധീരജ് നഗറിൽ നടന്ന കൺവെൻഷനിൽ ഏരിയ കമ്മിറ്റി അംഗം ഡോ.പ്രവീൺ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. കേളീ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി കൺവെൻഷൻ ഉദഘാടനം ചെയ്തു. യൂണിറ്റ് ആക്ടിങ്ങ് സെക്രട്ടറി മുഹമ്മദ് ഷരീഫ് പ്രവർത്തന റിപ്പോർട്ടും, ആക്ടിങ്ങ് ട്രഷറർ സന്ദീപ് വരവ് ചെലവ് റിപ്പോർട്ടും, കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

മലാസ് ഏരിയ ട്രഷറർ സജിത്ത് രണ്ട് യൂണിറ്റിലേയും അംഗങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു. മുഹമ്മദ് ഷരീഫ് അവതരിപ്പിച്ച മജ്മ യൂണിറ്റ് കമ്മിറ്റിയുടെ പാനലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് കമ്മറ്റി അംഗങ്ങൾ ഭാരവാഹികളായി പ്രസിഡന്റ് പ്രതീഷ് പുഷ്പൻ, സെക്രട്ടറി മുഹമ്മദ് ഷരീഫ്, ട്രഷറർ ഡോ.രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. മലാസ് ഏരിയ ജോയിന്റ് സെക്രട്ടറി അഷറഫ് അവതരിപ്പിച്ചു ഹോത്ത സൂധേർ യൂണിറ്റ് കമ്മിറ്റി പാനലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ഭാരവാഹികളായി പ്രസിഡന്റ് ഷൗക്കത്ത്.ബി, സെക്രട്ടറി മുഹമ്മദ് ഷിജിൻ, ട്രഷറർ അബ്ദുൾ കരീം എന്നിവരെ തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സുനിൽ ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറയ്ക്കുക, കെ-റെയിൽ പദ്ധതി നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ അനീസ്, ഷിജിൻ എന്നിവർ അവതരിപ്പിച്ചു. മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റിയാസ്, മുകുന്ദൻ, ഇ കെ രാജീവൻ, അഷറഫ് പൊന്നാനി, സുജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ നൌഫൽ, അബ്ദുൾ കരീം, സുനിൽ കുമാർ എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മജ്മ യൂണിറ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി മുഹമ്മദ് ഷരീഫ് കൺവെൻഷന് നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram