-
ദമ്മാം:കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ പ്രമുഖനും സൗദി ദേശീയ സമിതി ട്രഷററുമായിരുന്ന എഞ്ചിനീയര്‍ സി.ഹാശിമിന്റെ സമര്‍പ്പിത ജീവിതം പുസ്തകമാകുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടിന്റെ നാലാം വര്‍ഷത്തില്‍ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തി സൗദി കിഴക്കന്‍ പ്രവിശ്യ കേന്ദ്രസമിതി തയ്യാറാക്കുന്ന ഗഹനമായഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
പ്രവിശ്യയിലെ മുഴുവന്‍ കെ എം സി സി ഘടകങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സ്മരണിക ഒരുങ്ങുന്നത്.
ഹാശിമിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍, ചിത്രങ്ങള്‍, കര്‍മ്മ മണ്ഡലങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ബഹുവര്‍ണ്ണത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്.പൊതു രംഗത്തെ പ്രമുഖരുടെ ഓര്‍മ്മകുറിപ്പുകള്‍ ഗതകാല പ്രവാസത്തിന്റെ ചരിത്രരേഖ കൂടിയാകും.
സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നല്‍കി. ഖാദര്‍ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂര്‍ (ചെയര്‍മാന്‍), ആലിക്കുട്ടി ഒളവട്ടൂര്‍ (കണ്‍വീനര്‍), മാമു നിസാര്‍ (ഫിനാന്‍സ് കണ്‍വീനര്‍), ശരീഫ് സി പി (പബ്ലിസിറ്റി കണ്‍വീനര്‍ ) ഖാദി മുഹമ്മദ്, അസീസ് എരുവാട്ടി, സലിം പാണമ്പ്ര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട്, അഷ്റഫ് ഗസാല്‍, മുഷ്താഖ് പേങ്ങാട് എന്നിവരെ പ്രസാധക സമിതിയായും മാലിക് മഖ്ബൂല്‍ അലുങ്ങല്‍ ( ചീഫ് എഡിര്‍) കാദര്‍ മാസ്റ്റര്‍ വാണിയമ്പലം (മാനേജിങ് എഡിറ്റര്‍) അഷ്റഫ് ആളത്ത് (അസ്സോസിയേറ്റ് എഡിറ്റര്‍) ഹമീദ് വടകര,അമീര്‍ അലി കൊയിലാണ്ടി,സിറാജ് ആലുവ (എഡിറ്റേഴ്‌സ് ) എന്നിവരെ പത്രാധിപസമിതിയായും തിരഞ്ഞെടുത്തു. ഹാശിം എഞ്ചിനീയറുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകാരുമായി നാട്ടിലും മറുനാട്ടിലുമുള്ള സഹൃദയര്‍ അദ്ദേഹവുമൊത്തുള്ള തങ്ങളുടെ ഓര്‍മ്മകള്‍, അപൂര്‍വ്വ ചിത്രങ്ങള്‍, വേറിട്ട അനുഭവങ്ങള്‍ തുടങ്ങിയവ പങ്ക് വെക്കണമെന്ന് കെഎംസിസി അഭ്യര്‍ത്ഥിച്ചു. രചനകള്‍ hashimsouvenir@gmail.com എന്ന ഇമെയില്‍ ഐഡിയിലോ 00966553095517 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കണം.