മക്ക കെഎംസിസി ബൈത്തുറഹ്മ കൈമാറി


1 min read
Read later
Print
Share

-

പൂക്കോട്ടൂര്‍: ജീവിതത്തിന്റെ പ്രയാസം നിറഞ്ഞ സാഹചര്യങ്ങള്‍ അതിജീവിച്ച് സഹജീവി സ്നേഹത്തിന്റെ ഉത്തമമാതൃക ലോകത്തിന് സമര്‍പ്പിച്ചവരാണ് കെഎംസിസി പ്രവര്‍ത്തകരെന്നും, സംശുദ്ധ രാഷ്ട്രീയവും സമര്‍പ്പിത സേവനവും ജീവിതചര്യയാക്കിയ പ്രവാസികളുടെ സന്‍മനസ്സിനെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജന്‍മനാ ചലനശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരന്‍ പൊറ്റമ്മല്‍ അന്‍ഷിദിന് പൂക്കോട്ടൂര്‍ അറവങ്കരയില്‍ മക്ക കെഎംസിസി നിര്‍മ്മിച്ച് നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

23 വയസ്സ് പൂര്‍ത്തിയായ ജന്മനാചലനശേഷിയും, പ്രതികരണ ശേഷിയുമില്ലാത്ത ജീവിതം ട്രോളി സ്ട്രക്ചറില്‍ തള്ളി നീക്കുന്ന അന്‍ഷിദിന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് മക്ക കെ എം സി സി യിലൂടെ പൂവണിഞ്ഞത്. അന്‍ഷിദിനെ പരിപാലിക്കാന്‍ പാകത്തില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പണിതത്. ചടങ്ങില്‍ മക്ക കെഎംസിസി ജന:സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എല്‍.എ, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് കുട്ടി, ഖാദര്‍ ചെങ്കള, അഡ്വ.അബ്ദു റഹ്മാന്‍ കാരാട്ട്, കെ ഇസ്മായില്‍ മാസ്റ്റര്‍, പി എ സലാം, കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സി ടി നൗഷാദ്, കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ഹുസൈന്‍ ഉള്ളാട്ട്, എന്‍ എം ഉബൈദ്, കുഞ്ഞിമാന്‍ മൈലാടി, എം എം മുസ്തഫ, മക്ക കെ എം സി ഭാരവാഹികളായ മുസ്തഫ മുഞ്ഞക്കുളം, മുഹമ്മദ് മൗലവി, മുഹമ്മദ് ഷാ മുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram