റിയാദ് ശിഫാ ഏരിയാ കെ.എം.സി.സി സംഘടിപ്പിച്ച 'ശിഫോത്സവ്-2020' സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ശിഫാ ഏരിയാ കെ.എം.സി.സി 'ശിഫോത്സവ്-2020' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു മാസത്തോളമായി നടന്ന വിവിധ കലാ, കായിക പരിപാടികളുടെ സമാപനമെന്ന നിലയില്‍ നടത്തിയ പരിപാടിയില്‍ വെച്ച് റിയാദില്‍ കോവിഡ് അനുബന്ധ സേവനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന് കീഴിലുള്ള ദാറുസ്സലാം വിംഗിലെ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
ഉച്ചക്ക് ഒരു മണിക്കാരംഭിച്ച സമ്മേളനം ശിഫാ കെ.എം.സി.സി പ്രസിഡന്റ് ഉമ്മര്‍ അമാനത്ത് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പ്രവര്‍ത്തക ക്യാമ്പില്‍ 'സംഘടന, സംഘാടനം' എന്ന വിഷയം അമീന്‍ അക്ബറും സിദ്ദീഖ് തുവ്വൂരും ക്ലാസെടുത്തു. നേരത്തെ നടത്തിയ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണം നടത്തി.
പൊതുസമ്മേളനം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മര്‍ അമാനത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസലാം തൃക്കരിപ്പൂര്‍, മുജീബ് ഉപ്പട, ജലീല്‍ തിരൂര്‍, കബീര്‍ വൈലത്തൂര്‍, റസാഖ് വളക്കൈ, അബ്ദുറഹ് മാന്‍ ഫറോക്ക്, കെ.പി.മുഹമ്മദ് കളപ്പാറ, കെ.എം.സി.സി വനിതാ വിംഗ് ഭാരവാഹികളായ റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ, നുസൈബ മാമു, ഷഹര്‍ബാനു മുനീര്‍, നജ്മ ഹാഷിം, കെ.റ്റി ഹംസ ഷൊര്‍ണ്ണൂര്‍, റഷീദ് മിന ഹൈപ്പര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ദേശമംഗലം നന്ദിയും പറഞ്ഞു.
കോവിഡ് കാലത്ത് റിയാദില്‍ ഭക്ഷണ, മരുന്ന് വിതരണത്തിനും മയ്യിത്ത് സംസ്‌ക്കരണത്തിനും നേതൃത്വം നല്‍കിയ ദാറുസ്സലാം ഗ്രൂപ്പിലെ 27 അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സലീം ചാലിയം നയിച്ച ഇശല്‍ വിരുന്നില്‍ സത്താര്‍ മാവൂര്‍, മുനീര്‍ മക്കാനി, തസ്‌നീം റിയാസ്, ലെനാ ലോറന്‍സ്, അനസ് കണ്ണൂര്‍, ആയിഷ മനാഫ്, നിഷാദ് കണ്ണൂര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഈസ്, സിയാദ്, യാസീന്‍, ഖാദര്‍, നൗഫല്‍, ജുനൈദ്, സമദ്, അബ്ദുല്‍ കരീം മുസ്ല്യാര്‍, മുജീബ്, ശറഫു, ജംഷീര്‍, ഷജീര്‍, അഷ്‌റഫ് വയനാട്, നിസാര്‍ ഷമീര്‍ തിട്ടയില്‍, അഫ്‌സല്‍, റഹ്മത്തുള്ള, അര്‍ഷദ് എന്നിവര്‍ നേതൃത്വം നല്‍കി.