-
റിയാദ്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ റിയാദ് ഷൊര്‍ണുര്‍ മണ്ഡലം കെഎംസിസി യോഗം തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായ വര്‍ത്തമാനകാല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല തരംഗമാണെന്നതില്‍ തര്‍ക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി സുരക്ഷ സ്‌കീം മണ്ഡലം തല ക്യാമ്പയിന്റെ ഉദ്ഘാടനം, മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് റിയാസ് മാവുണ്ടൂരിയെ സ്‌കീമില്‍ അംഗമാക്കി, മണ്ഡലം ചെയര്‍മാന്‍ അഷ്റഫ് പാടിയത്ത് നിര്‍വഹിച്ചു.
മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ.എം.മുനീര്‍, ജനറല്‍ സെക്രട്ടറി ബാദുഷ പാലക്കോട്, റഫീഖ് മുണ്ടക്കോട്ടു കുറുശി, ഹകീം എലിയപ്പെറ്റ, യുസുഫ് മോളൂര്‍, സലാം ഒങ്ങിന്തറ, ബഷീര്‍ പനമണ്ണ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.