-
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതല്‍ ജൂലായ് വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി അഭിമന്യൂ നഗറില്‍ നടന്ന യൂണിറ്റ് സമ്മേളനത്തില്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ കരീം സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റോയ് ഇഗ്‌നേഷ്യസ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ നൗഫല്‍ സിദ്ധിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ കലാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ സമദ് വരവ്-ചെലവും കേളി കേന്ദ്ര കമ്മറ്റി അംഗം സുകേഷ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍, അബ്ദുള്‍ കലാം എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം ഷമീര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ചന്ദുചൂഡന്‍, സുരേഷ്.പി, ഏരിയ സെക്രട്ടറി പ്രദീപ് രാജ്, ഏരിയ പ്രസിഡന്റ് ബിജു, ഉണ്ണി ജി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷാജി, ജയരാജ് എന്നിവര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കി. പ്രസിഡന്റ് റോയ് ഇഗ്‌നേഷ്യസ് സെക്രട്ടറി അബ്ദുള്‍ കരീം ട്രഷറര്‍ അബ്ദുള്‍ സമദ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ കരീം സമ്മേളനത്തിന് നന്ദി പറഞ്ഞു.