-
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം, 'കേളിദിനം 2022' ന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍ കേളി ഫുട്ബാളില്‍ മത്സരിക്കുന്ന മലാസ് ഏരിയ ടീം 'അല്‍ അര്‍ക്കാന്‍ മലാസിന്റെ' ജേഴ്‌സി പ്രകാശനം ചെയ്തു.
റിയാദിലെ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മലാസ് രക്ഷാധികാരി കമ്മിറ്റി അംഗവും ടീം മാനേജരുമായ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അല്‍ അര്‍ക്കാന്‍ ട്രാവല്‍സ് മാനേജറും കേളി കേന്ദ്ര ജോയന്റ് ട്രഷററുമായ സെബിന്‍ ഇക്ബാല്‍, ഏരിയ ആക്ടിങ് കണ്‍വീനര്‍ ജവാദ് പരിയാട്ട് എന്നിവരില്‍ നിന്നും മലാസ് ടീം ക്യാപ്റ്റന്‍ അര്‍ഷാദ്, ഗോള്‍കീപ്പര്‍ നസീര്‍ എന്നിവര്‍ ജേഴ്സി ഏറ്റു വാങ്ങി. ചടങ്ങില്‍ കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ റിയാസ്, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മുകുന്ദന്‍, രാജീവന്‍, അഷ്റഫ് പൊന്നാനി ഏരിയ കമ്മിറ്റി അംഗം നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.