സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കേളി


1 min read
Read later
Print
Share

റിയാദ്: തങ്ങള്‍ക്കെതിരെയുള്ള നേരിയ എതിര്‍ ശബ്ദം പോലും ഫാസിസ്റ്റുകളെ വിറളിപിടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായതാണ് സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിന് കാരണമായതെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറിയേറ്റിന്റെ അനോശോചനക്കുറിപ്പില്‍ പറഞ്ഞു.

കള്ളക്കേസുകള്‍ ചമച്ചാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതും. സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ കോടതികളില്‍ നിന്നു പോലും സ്റ്റാന്‍ സ്വാമിക്ക് തക്കതായ നീതി ലഭിച്ചില്ല. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പാര്‍ക്കിന്‍സണ്‍ രോഗിയായ അദ്ദേഹത്തിന് താന്‍ ദ്രാവക ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന സിപ്പര്‍ ലഭിക്കുന്നതിന് വേണ്ടി പോലും മനുഷ്യവകാശ പ്രവര്‍ത്തകരുടേയും നീതിപീഠത്തിന്റേയും ഇടപെടല്‍ വേണ്ടി വന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. സ്റ്റാന്‍ സ്വാമിയുടെ ഭരണകൂട കൊലപാതകത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ശക്തമായി ശബ്ദമുയര്‍ത്തണമെന്ന് കേളിയുടെ അനുശോചന കുറിപ്പില്‍ ആഹ്വാനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram