-
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം സഞ്ജയന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ മക്രേരി സ്വദേശിയായ സഞ്ജയന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പാണ്ട സൂപ്പര്‍ മാര്‍ക്കറ്റിന്റെ ലോജിസ്റ്റിക് വിഭാഗത്തില്‍ വര്‍ക്ക്‌ഷോപ്പ് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയ രാഘവന്‍ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി ഹുസൈന്‍ മണക്കാട് സ്വാഗതം ആശംസിച്ചു. ന്യൂ സനയ്യ ബ്രാഞ്ച് കണ്‍വീനര്‍ മനോഹരന്‍, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ബാസ്, നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സഞ്ജയനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹുസൈന്‍ മണക്കാട് കൈമാറി. സഞ്ജയന്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.