-
റിയാദ്: ചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ ഇടതുപക്ഷ ജനാതിപത്യ മുന്നണി രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് കേളി കലാസാംസ്‌കാരിക വേദി ആഘോഷിച്ചു.
കേളിയുടെ കേന്ദ്രസമിതി ഓഫീസിലും വിവിധ ഏരിയ കമ്മിറ്റി കേന്ദ്രങ്ങളിലും നടന്ന ആഘോഷ ചടങ്ങില്‍ കേളിയുടെ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ചുവന്ന വസ്ത്രങ്ങളും ഷാളുകളും അണിഞ്ഞും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷിച്ചത്.
കേളി കേന്ദ്ര സമിതി ഓഫീസില്‍ ബത്ത ഏരിയ പ്രസിഡന്റ് സി.ടി.പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, ബ്രാഞ്ച് കണ്‍വീനര്‍ അനില്‍ അറക്കല്‍ എന്നിവര്‍ സംസാരിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍ സുബ്രഹ്മണ്യന്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര സമിതി അംഗം സെന്‍ ആന്റണി, നിരവധി കേളി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഘോഷ ചടങ്ങിനു ശേഷം ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും കേന്ദ്രസമിതി ഓഫീസ് പരിസരങ്ങളിലുള്ളവര്‍ക്കും ബിരിയാണിയും പായസവും വിതരണം ചെയ്തു.