-
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഈദിനോടനുബന്ധിച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന മത്സരത്തില്‍ റിയാദിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കാളികളായി.
കേളി സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സജിത് കെ.പി സ്വാഗതം പറഞ്ഞ മാപ്പിളപ്പാട്ട് മത്സര പരിപാടി കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര ഉദ്ഘാടനം ചെയ്തു. കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് മത്സര പരിപാടികള്‍ നിയന്ത്രിച്ചു. രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ കെ.പി.എം.സാദിഖ്, ആക്റ്റിംങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, പ്രസിഡന്റ് ചന്ദ്രന്‍ തെരുവോത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. മുഹ്സിന്‍ കുരുക്കള്‍, അഷ്റഫ് പുളിക്കല്‍, അനില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് പാനലാണ് മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന മത്സര പരിപാടികള്‍ വിലയിരുത്തി വിജയികളെ തീരുമാനിച്ചത്.
ജൂനിയര്‍ വിഭാഗത്തില്‍ ഷദ അബൂബക്കര്‍ ഒന്നാം സ്ഥാനവും മുഹമ്മദ് നഫാദ്, മുഹമ്മദ് അര്‍മ്മാന്‍ അലി എന്നിവര്‍ രണ്ടാം സ്ഥാനവും, ദുര്‍ഗ കെ.എ, ദേവന വി.എന്‍, അബ്ദുല്‍ റഹ്മാന്‍ ദിലീഫ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ അനീഖ് ഹംദാന്‍ ഒന്നാം സ്ഥാനവും, നേഹ പുഷ്പരാജ്, ഫിദ ഫാത്തിമ, മുഹമ്മദ് എന്നിവര്‍ രണ്ടാം സ്ഥാനവും, ഹന്നാന്‍ ശിഹാബ്, നൈറ ഷഹദാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ പ്രദീപ് കുമാര്‍ നന്ദി പറഞ്ഞു.