-
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യക്കാരായ സാധാരണക്കാരായ പ്രവാസികള്‍ക്ക് 500 ലധികം റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. അല്‍ കോബ്‌ളാന്‍ തെര്‍മോപൈപ്പ്, ജെസ്‌കോ പൈപ്‌സ്, അല്‍ മാതാഫ് എസ്റ്റാബ്ലിഷ്‌മെന്റ്, നിറപറ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
ബദിയയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ലളിതമായ ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എരിയാ പ്രസിഡന്റ് മധു എലത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ എരിയാ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതമാശംസിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.എന്‍.ഷാജി, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, സിദ്ധിഖ് അഹമ്മദ് കോബ്ലാന്‍, ജമാല്‍ ഫൈസല്‍ ഖഹ്ത്താനി, ബാബു ജെസ്‌കോ, പ്രസാദ് വഞ്ചിപ്പുര, അലി കെ.വി, മധു പട്ടാമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കിഷോര്‍ നിസാം, ജര്‍നെറ്റ് നെല്‍സണ്‍, സുധീര്‍ സുല്‍ത്താന്‍, മണിയന്‍.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഘാടക സമിതി കണ്‍വീനര്‍ രഞ്ജിത്ത് സുകുമാരന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.