-
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയിലെ ജരീര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവാസികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കേളി കേന്ദ്ര സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കും ലോകത്തിനും മാതൃകയായ സര്‍വതല സ്പര്‍ശിയായ കേരള മോഡല്‍ വികസനം ഇനിയും തുടരാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ ഓണ്‍ലൈനിലൂടെ അഭിവാദ്യം ചെയ്ത് സംസാരിച്ച വേങ്ങര മണ്ഡലം ഇടത്പക്ഷ സ്ഥാനാര്‍ഥി ജിജി, വണ്ടൂര്‍ മണ്ഡലം ഇടതു പക്ഷ സ്ഥാനാര്‍ഥി മിഥുന എന്നിവര്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ-ആരോഗ്യ രംഗത്തും മറ്റെല്ലാ മേഖലയിലും വലിയ വികസന മുന്നേറ്റമാണ് കൈവരിച്ചിട്ടുള്ളതെന്ന് വീഡിയോ സന്ദേശത്തിലൂടെ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്ത ഉന്നത വിദ്യഭ്യാസ മന്ത്രിയും തവനൂര്‍ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ ഡോ:കെ ടി ജലീല്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന കണ്‍വെന്‍ഷനില്‍ ജരീര്‍ യുണിറ്റ് പ്രസിഡണ്ട് നൗഫല്‍ പുവ്വക്കുര്‍ശ്ശി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, മലാസ് ഏരിയ സെക്രട്ടറി സുനില്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, ഏരിയ പ്രസിഡന്റ് ജവാദ്, ഏരിയ ഭാരവാഹികളായ ഫിറോസ്, റിയാസ്, നാസര്‍, ഏരിയ കമ്മിറ്റി അംഗം അഷ്റഫ് പൊന്നാനി എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി മുകുന്ദന്‍ സ്വാഗതവും, എക്‌സിക്യുട്ടീവ് അംഗം സുജിത് നന്ദിയും പറഞ്ഞു.